Aug 18, 2017

ജൂലൈ-5 ബഷീര്‍ദിനാചരണം...


ജൂലൈ-5   ബഷീര്‍ദിനാചരണം...


1994 ജൂലൈ 5-ന് അന്തരിച്ച വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിമൂന്നാം ചരമദിനം അനുസ്മരണം ജൂലൈ 5 ന് വിവിധ പരിപാടികളോടെ ആചരിച്ചു. .മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ. 1908 ജനുവരി 21 ന് വൈക്കം തലയോലപ്പറമ്പില്‍ ജനിച്ചു. (മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ച ,ആധുനിക മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ട കഥ പറഞ്ഞ് കഥ പറഞ്ഞ് "ഇമ്മ്ണി ബല്ല്യ കഥാകാരനായി മാറിയ ബേപ്പൂർ സുൽത്താന്റെ , പച്ചയായ മനുഷ്യന്റെ ജീവിതാനുഭവങ്ങളെ നർമ്മത്തിന്റെ രസക്കൂട്ട് തീർത്ത് എഴുത്തിന്റെ മഹാ വിസ്ഫോടനം സാധ്യമാക്കിയ ബഷീർ ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ ആസ്വാദന കുറിപ്പ് എഴുതൽ, പ്രശ്നോത്തരി, ബഷീര്‍ കൃതികളുടെ അവലോകനം എന്ന വിഷയത്തില്‍ സെമിനാര്‍ എന്നിവ നടന്നു.

മലയാളിയെ വായിക്കാന്‍ ഓര്‍മ്മിപ്പിച്ച് വീണ്ടുമൊരു വായനാദിനം


വായനാദിനം

2017-18 അദ്ധ്യയനവര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔപചാരികമായ ഉദ്ഘാടനം ജൂണ്‍ 19-ന് വായനാദിനത്തില്‍ നിര്‍വഹിച്ചു.പ്രിന്‍സിപ്പാള്‍ പി പി രാജേഷ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കുട്ടികള്‍ സ്വന്തമായി രചിച്ച നാടൻ പാട്ടുകളും കഥകളും മാറ്റ്കൂട്ടി. ഉപന്യാസരചന,കവിതാരചന, കഥാരചന, വായന ,പോസ്റ്റര്‍ തയ്യാറാക്കല്‍ തുടങ്ങിയ മത്സരങ്ങള്‍ നടത്തി.മലയാളിയെ അക്ഷരത്തിന്റെയും വായാനയുടെയും ലോകത്തേക്ക് നയിച്ച, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എന്‍ പണിക്കരുടെ ചരമദിനമാണ് ജൂണ്‍ 19. ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച വായനാവാരമായി സ്കൂളില്‍ ആചരിക്കുന്നു.1909 മാര്‍ച്ച് 1-ന് ആലപ്പുഴ ജില്ലയിലെ നീലമ്പേരൂരില്‍, ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി, പുതുവായില്‍ നാരായണ പണിക്കര്‍ എന്ന പി.എന്‍ പണിക്കര്‍ ജനിച്ചു. അദ്ധ്യാപകനായിരുന്ന പി.എന്‍ പണിക്കര്‍ 1926-ല്‍, ‘സനാതനധര്‍മ്മം’ എന്ന വായനശാല സ്ഥാപിച്ചു. ഗ്രന്ഥശാല പ്രസ്ഥാനത്തിന് ജീവന്‍ നല്‍കിയതും നയിച്ചതും അദ്ദേഹമായിരുന്നു. ഒരു സാധാരണ ഗ്രന്ഥശാല പ്രവര്‍ത്തകനായി പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹത്തിന്റെ കഠിനയത്‌നമാണ് ‘കേരള ഗ്രന്ഥശാല സംഘം’. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന് കീഴില്‍ കൊണ്ടു വരാനും അദ്ദേഹത്തിന് കഴിഞ്ഞു.മലയാളിയെ വായിക്കാന്‍ പ്രേരിപ്പിച്ച പി.എന്‍ പണിക്കര്‍, 1995 ജൂണ്‍ 19-ന് അന്തരിച്ചു. പി.എന്‍ പണിക്കരുടെ ചരമദിനമാണ് മലയാളിയുടെ വായനാദിനം. മലയാളിയോട് വായിക്കാന്‍ ഉണര്‍ത്തി വീണ്ടുമൊരു വായനാദിനം കൂടി കടന്നു പോകുമ്പോള്‍, പുതിയ തലമുറയുടെ സംസ്‌കാര സമ്പന്നതക്ക് പ്രചോദകമാകുന്ന രീതിയില്‍, വായനയെ പരിപോഷിപ്പിക്കാന്‍ സ്കൂളില്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ക്ലാസ് മുറിക്കകത്ത് നിന്നും വായനയുടെ പുതിയ ലോകത്തേക്ക് വിദ്യാര്‍ത്ഥികളെ കൊണ്ടുവരികയാണ് വിദ്യാരംഗം ചെയ്തു വരുന്നത്.വായനയിലൂടെ പകര്‍ന്നു കിട്ടുന്ന അറിവുകളിലൂടെ കുട്ടികള്‍ക്ക് മാനസികവും ബുദ്ധിപരവുമായ ശക്തിനേടുന്നു.പുതുയുഗത്തില്‍ കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും ആധിക്യം വായനയെ കൊല്ലുന്നു എന്ന് പറഞ്ഞ്, പുസ്തക ലോകത്തേക്ക് മലയാളിയെ തിരിച്ചു വിടാന്‍ ചിലരെങ്കിലും ശ്രമിക്കുന്നുണ്ട്.വായന എന്നത് ഒരു അനുഭവം മാത്രമല്ല. ഒരു സംസ്‌കാരത്തിന്റെ പ്രതീകം കൂടിയാണ്. വായനയിലൂടെ വളര്‍ത്തുന്നത് സംസ്‌കാരത്തെ തന്നെയാണ്. എഴുപതോളം കുട്ടികളാണ് വിദ്യാരംഗത്തിലുള്ളത്.



Aug 17, 2017

ഏറ്റവും നല്ല അദ്ധാപകനുള്ള അവാര്‍ഡ് നേടിയ രാജേഷ് സാറിന് ആശംസകള്‍


2016-17 അദ്ധ്യയന വര്‍ഷത്തെ ഏറ്റവും നല്ല അദ്ധാപകനുള്ള

 ജില്ലാ പി ടി എ അവാര്‍ഡ് നേടിയ തഖ്‌വ ഇംഗ്ലീഷ് സ്കൂള്‍ 

പ്രിന്‍സിപ്പാള്‍ രാജേഷ് സാറിന് മാനേജ്മെന്റിന്റേയും 

അദ്ധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും പി ടി എ യുടേയും ഹൃദയം 

നിറഞ്ഞ ആശംസകള്‍”.




Aug 15, 2017

പ്രവേശനോത്സവം 2017


പ്രവേശനോത്സവം 2017


പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കിയാണ് ഇത്തവണ പ്രവേശനോത്സവം നടന്നത് എന്നത് സവിശേഷതയായി.പുത്തനുടപ്പും ബാഗുമേന്തി ആവേശത്തോടെയാണ് കുരുന്നുകള്‍ സ്‌കൂളിലേക്കെത്തിയത്. കുട്ടികളെ സ്വീകരിക്കാന്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും, പി ടി എ അംഗങ്ങളും വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. അച്ഛന്റെയും അമ്മയുടെയും കൈപിടിച്ച് വിദ്യാലയ മുറ്റത്തേക്ക് ചിത്രശലഭങ്ങളെപ്പോലെ അവര്‍ പറന്നിറങ്ങി. ആദ്യമായി അക്ഷരമുറ്റത്തേക്ക് പിച്ചവെച്ചവര്‍ സ്വീകരണവും ആഘോഷവും കഴിഞ്ഞ് അച്ഛനും അമ്മയും യാത്ര പറയുന്ന സമയമായപ്പോള്‍ അതുവരെ ചിരിച്ചവരില്‍ ചിലര്‍ ചിണുങ്ങി തുടങ്ങി. വൈകിട്ട് വീട്ടില്‍ വരുമ്പോള്‍ കാണാമെന്ന ഉറപ്പൊന്നും അവര്‍ ചെവികൊണ്ടില്ല. പക്ഷേ ചില മിടുക്കന്മാര്‍ അപ്പോഴും സന്തോഷം കൈവിട്ടില്ല.




Oct 30, 2016

തഖ്‌വ ഇരുപത്തിരണ്ടാം വാര്‍ഷികാഘോഷം


           തഖ്‌വ ഇരുപത്തിരണ്ടാം വാര്‍ഷികാഘോഷം



കഴിഞ്ഞ 22 വര്‍ഷത്തോളമായി അണ്ടത്തോട് പ്രവര്‍ത്തിച്ചുവരുന്ന തൗഫീഖ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള തഖ്‌വ യത്തീം ഖാനയുടേയും അനുബന്ധ സ്ഥാപ നങ്ങളുടേയും ഇരുപത്തിരണ്ടാം വാര്‍ഷികവും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡണ്ട് എ.പി. മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ ഉസ്‌താദിന് സ്വീകരണവും വിദ്യാഭ്യാസ സാമൂഹ്യ പ്രവര്‍ത്തന രംഗത്തെ മികവ് അടിസ്ഥാനമാക്കി നല്‍കുന്ന എ.കെ ഉസ്മാന്‍ മൗലവി സ്മാരക എന്‍ഡോവ്മെന്റ് വിതരണവും ഒക്ടോബര്‍ 29,30 തിയ്യതികളില്‍ അണ്ടത്തോട് തഖ്‌വ നഗറില്‍ വെച്ച് വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു
   ഒക്ടോബര്‍ 29 ലെ പ്രധാന പരിപാടികള്‍ 

29/10/2016 ന് രാവിലെ 10.30 മുതല്‍ തഖ്‌വ റസിഡന്‍ഷ്യല്‍ ഇംഗ്ലീഷ് ഹൈസ്‌കൂളും തഖ്‌വ മലയാളം മീഡിയം ഹയര്‍സെക്കന്ററി സ്കൂളും തഖ്‌വ അറബിക് കോളജും തഖ്‌വ കിന്റര്‍ ഗാര്‍ട്ടനും ഒരുമിച്ച് നടത്തുന്ന എക്സിബിഷന്‍. ഉച്ചക്ക് 3 മണിക്ക് ഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കര്‍ ശ്രീ. പി. ശ്രീരാമകൃഷ്ണന്‍ വാര്‍ഷികാഘോഷ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു.



എക്സിബിഷന്‍